അൺലോക്ക് കോട്ടയം: ജില്ലയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ മേഖലകളില്ല, 5 ഗ്രാമപഞ്ചായത്തുകളിൽ സമ്പൂർണ്ണ അടച്ചിടൽ.


കോട്ടയം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണിൽ ഇളവുകൾ അനുവദിച്ച പശ്ചാത്തലത്തിൽ ജില്ലകൾ കേന്ദ്രീകരിച്ച് തദ്ദേശ സ്ഥാപന മേഖലകളുടെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങളും ഇളവുകളും നടപ്പിലാക്കുന്നത്. ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിനു മുകളിലുള്ള തദ്ദേശ സ്ഥാപന മേഖലകളില്ലാത്തതിനാൽ ജില്ലയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ മേഖലകളില്ല.

എന്നാൽ ജില്ലയിൽ ടെസ്റ്റ് പോസിറ്റിവറ്റി നിരക്ക് 20ശതമാനത്തിനും 30 ശതമാനത്തിനും ഇടയിലുള്ള 5 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആണുള്ളത്. ഈ മേഖലകളിൽ സമ്പൂർണ്ണ അടച്ചിടൽ പ്രഖ്യാപിച്ചു. ജില്ലയിലെ തൃക്കൊടിത്താനം,കുറിച്ചി,കൂട്ടിക്കല്‍, വാഴപ്പള്ളി,മണിമല എന്നീ ഗ്രാമപഞ്ചായത്തുകളിലാണ് ടി പി ആർ നിരക്ക് ഉയർന്നു നിൽക്കുന്നത്. ഒരാഴ്ച്ചത്തേക്കുള്ള ഇളവുകളും നിയന്ത്രണങ്ങളുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ജൂണ്‍ 23ന് നടത്തുന്ന അവലോകനത്തില്‍ പോസിറ്റിവിറ്റിയില്‍ വരുന്ന മാറ്റം വിലയിരുത്തി കാറ്റഗറികള്‍ പുനര്‍നിര്‍ണയിക്കും. 

ഈ മേഖലകളില്‍ അനുവദനിയമായ പ്രവര്‍ത്തനങ്ങള്‍:

1. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്ക് രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴുവരെ പ്രവര്‍ത്തിക്കാം.

2. വിവാഹ ആവശ്യങ്ങള്‍ക്കായി ടെക്സ്റ്റയില്‍സ്, ജ്വല്ലറികള്‍, ചെരുപ്പുകടകള്‍ എന്നിവ വെള്ളിയാഴ്ച രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴു വരെ പകുതി ജീവനക്കാരെ നിയോഗിച്ച് പ്രവര്‍ത്തിക്കാം.

3.കുട്ടികള്‍ക്ക് ആവശ്യമായ ബുക്കുകള്‍ വില്‍ക്കുന്ന കടകള്‍ക്കും റിപ്പയര്‍ സെന്ററുകള്‍ക്കും വെള്ളിയാഴ്ച രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴു വരെ പകുതി ജീവനക്കാരെ ഉപയോഗിച്ച് പ്രവര്‍ത്തിക്കാം.

4. ഹോട്ടലുകള്‍ക്കും റസ്റ്റോറന്റുകള്‍ക്കും പാഴ്‌സല്‍ സര്‍വീസിനും ഓണ്‍ലൈന്‍ / ഹോം ഡെലിവറിക്കുമായി രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴു വരെ പ്രവർത്തിക്കാം.