അൺലോക്ക്: കോട്ടയം ജില്ലയിൽ 45 തദ്ദേശ സ്ഥാപനങ്ങൾ ഭാഗിക ലോക്ക് ഡൗൺ പരിധിയിൽ.


കോട്ടയം: ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8 ശതമാനത്തിനും 20 ശതമാനത്തിനും ഇടയിലുള്ള 45 തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ ആണുള്ളത്. ഈ മേഖലകൾ ഭാഗിക ലോക്ക് ഡൗൺ പരിധിയിൽ ഉൾപ്പെടും. ടി പി ആർ നിരക്കിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ 3 നഗരസഭകളും 42 ഗ്രാമപഞ്ചായത്തുകളിലും നിയന്ത്രണങ്ങൾ തുടരും. 

ഭാഗിക ലോക്ക് ഡൗൺ മേഖലകൾ:

മുനിസിപ്പാലിറ്റികള്‍:

1.ചങ്ങനാശേരി 

2.ഏറ്റുമാനൂര്‍

3.ഈരാറ്റുപേട്ട

ഗ്രാമപഞ്ചായത്തുകള്‍:

1. കുമരകം

2. കടുത്തുരുത്തി

3. തലപ്പലം

4. മാഞ്ഞൂര്‍

5. കൂരോപ്പട

6. പനച്ചിക്കാട്

7. തലയാഴം

8. അയ്മനം

9. വിജയപുരം

10.വെച്ചൂര്‍

11. പായിപ്പാട്

12. തിടനാട്

13. അയര്‍ക്കുന്നം

14. കാണക്കാരി

15. മണര്‍കാട്

16. പള്ളിക്കത്തോട്

17. മാടപ്പള്ളി

18. പുതുപ്പള്ളി

19. എലിക്കുളം

20. പാറത്തോട്

21. അകലക്കുന്നം

22. കങ്ങഴ

23. കറുകച്ചാല്‍

24. തീക്കോയി

25. പൂഞ്ഞാര്‍

26. കിടങ്ങൂര്‍

27. നെടുംകുന്നം

28. ഉദയനാപുരം

29. മൂന്നിലവ്

30. വാകത്താനം

31. ഉഴവൂര്‍

32. മുത്തോലി

33. വെള്ളൂര്‍

34. മുണ്ടക്കയം

35. അതിരമ്പുഴ

36. മീനടം

37. വാഴൂര്‍

38. തലനാട്

39. പാമ്പാടി

40. മുളക്കുളം

41. രാമപുരം

42. കരൂര്‍

ഈ മേഖലകളില്‍ അനുവദനീയമായ പ്രവര്‍ത്തനങ്ങള്‍:

1.പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്പനികള്‍, കോര്‍പ്പറേഷനുകള്‍, സ്വയംഭരണസ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ പൊതു ഓഫീസുകള്‍ക്കും 25 ശതമാനം ജീവനക്കാരെ റൊട്ടേഷന്‍ വ്യവസ്ഥയില്‍ നിയോഗിച്ച്  പ്രവര്‍ത്തിക്കാം. ബാക്കി ജീവനക്കാരെ വര്‍ക്ക് ഫ്രം ഹോം വ്യവസ്ഥയില്‍ നിയോഗിക്കാം. 

2.അവശ്യസാധനങ്ങള്‍ വില്ക്കുന്ന സ്ഥാപനങ്ങള്‍ക്കും അക്ഷയ കേന്ദ്രങ്ങള്‍ക്കും എല്ലാ ദിവസവും രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴു വരെ പുകുതി ജീവനക്കാരെ നിയോഗിച്ച് പ്രവര്‍ത്തിക്കാം.

3.മറ്റു വ്യാപാര സ്ഥാപനങ്ങള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിൽ രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴു വരെ 50 ശതമാനം ജീവനക്കാരെ നിയോഗിച്ച് പ്രവര്‍ത്തിക്കാം. 

4.സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ മാത്രം 50 ശതമാനം വരെ ജീവനക്കാരെ നിയോഗിച്ച് പ്രവര്‍ത്തിക്കാം.

5.ബാറുകളിലും ബിവ്‌റേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകളിലും പാഴ്‌സല്‍ സര്‍വീസ് അനുവദനീയമാണ്. ആള്‍ക്കൂട്ടം നിയന്ത്രിക്കുന്നതിന്  മൊബൈലല്‍ ആപ്ലിക്കേഷന്‍ മുഖേന സമയക്രമീകരണം നടത്തണം.

6.കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ശാരിരീക സമ്പര്‍ക്കം ഇല്ലാത്ത ഔട്ട്‌ഡോര്‍ സ്‌പോര്‍ട്‌സ്/ഗെയിംസ് പ്രവര്‍ത്തനങ്ങള്‍ നടത്താം.  സാമൂഹിക അകലം പാലിച്ചുള്ള പ്രഭാത  സായാഹ്ന സവാരികളും അനുവദനീയമാണ്.

7.ഹോട്ടലുകള്‍ക്കും റസ്റ്റോറന്റുകള്‍ക്കും പാഴ്‌സല്‍ സര്‍വീസിനും ഓണ്‍ലൈന്‍ / ഹോം ഡെലിവറിക്കുമായി രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴു വരെ മാത്രം പ്രവര്‍ത്തിക്കും.

8.വീട്ടുജോലികള്‍ ചെയ്യുന്നവര്‍ക്ക് യാത്ര അനുവദനീയമാണ്.