ടി പി ആർ 8 ശതമാനത്തില്‍ താഴെ, കോട്ടയം ജില്ലയിൽ 27 തദ്ദേശ സ്ഥാപനങ്ങളിൽ കൂടുതൽ ഇളവുകൾ.


കോട്ടയം: ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8 ശതമാനത്തിൽ താഴെയായ 27 തദ്ദേശ സ്ഥാപനങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ചു. കോട്ടയം ജില്ലയിൽ 3 നഗരസഭകളിലും 24 ഗ്രാമപഞ്ചായത്തുകളിലും ടി പി ആർ 8 ശതമാനത്തിൽ താഴെയാണ്.

മുനിസിപ്പാലിറ്റികള്‍:

1കോട്ടയം

2പാലാ

3വൈക്കം

ഗ്രാമപഞ്ചായത്തുകള്‍:

1ചിറക്കടവ്

2കോരുത്തോട്

3മേലുകാവ്

4എരുമേലി

5കടനാട്

6കൊഴുവനാൽ

7ചെമ്പ്

8കാഞ്ഞിരപ്പള്ളി

9പൂഞ്ഞാര്‍ തെക്കേക്കര

10തിരുവാര്‍പ്പ്

11നീണ്ടൂര്‍

12വെള്ളാവൂര്‍

13കല്ലറ

14മീനച്ചില്‍

15ആര്‍പ്പൂക്കര

16മറവന്തുരുത്ത്

17കടപ്ലാമറ്റം

18ടി.വി.പുരം

19തലയോലപ്പറമ്പ്

20ഞീഴൂര്‍

21മരങ്ങാട്ടുപള്ളി

22വെളിയന്നൂര്‍

23കുറവിലങ്ങാട്

24ഭരണങ്ങാനം

ഈ മേഖലകളില്‍ അനുവദനീയമായ പ്രവര്‍ത്തനങ്ങള്‍:

1. പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്പനികള്‍, കോർപ്പറേഷനുകള്‍ സ്വയംഭരണസ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന എല്ലാ പൊതു ഓഫീസുകളും 25 ശതമാനം ജീവനക്കാരെ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ നിയോഗിച്ച് പ്രവര്‍ത്തിക്കാം. ബാക്കി ജീവനക്കാരെ വര്‍ക്ക് ഫ്രം ഹോം വ്യവസ്ഥയില്‍ നിയോഗിക്കാം.

2.അക്ഷയ സെന്‍ററുകളും എല്ലാ വ്യാപാര സ്ഥാപനങ്ങളും  രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴു വരെ പകുതി ജീവനക്കാരെ നിയോഗിച്ച് പ്രവര്‍ത്തിക്കാം.

3.ടാക്‌സി, ഓട്ടോറിക്ഷ സര്‍വീസുകള്‍ അനുവദനീയമാണ്. ടാക്‌സി വാഹനങ്ങളില്‍ ഡ്രൈവര്‍ക്കും മൂന്നു യാത്രക്കാര്‍ക്കും ഓട്ടോറിക്ഷകളില്‍ ഡ്രൈവര്‍ക്കും രണ്ട് യാത്രക്കാര്‍ക്കും സഞ്ചരിക്കാം. കുടുംബമായി യാത്ര ചെയ്യുന്നവര്‍ക്ക് ഈ നിയന്ത്രണം ബാധകമല്ല.

4. ബാറുകളിലും ബിവ്‌റിജസ് കോര്‍പ്പറേഷന്‍ ഔട്ടലെറ്റുകളിലും  പാഴ്‌സല്‍ സര്‍വീസ് മാത്രം അനുവദിക്കും. ആള്‍ക്കൂട്ടം നിയന്ത്രിക്കുന്നതിന് മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേന സമയക്രമീകരണം നടത്തണം.

5. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ശാരീരിക സമ്പര്‍ക്കമില്ലാത്ത ഔട്ട് ഡോര്‍ സ്‌പോര്‍ട്‌സ്, ഗെയിംസ് പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും. സാമൂഹിക അകലം പാലിച്ചുള്ള പ്രഭാത,  സായാഹ്ന സവാരികളും അനുവദനീയമാണ്.

6. ഹോട്ടലുകള്‍ക്കും റസ്റ്റോറന്റുകള്‍ക്കും പാഴ്‌സല്‍ സര്‍വീസിനും ഓണ്‍ലൈന്‍/ ഹോം ഡെലിവറിക്കുമായി മാത്രം രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴു വരെ പ്രവര്‍ത്തിക്കാം.  രാത്രി 9.30 വരെ ഹോം ഡെലിവറി അനുവദിക്കും. 

7. വീട്ടുജോലികള്‍ ചെയ്യുന്നവര്‍ക്ക് യാത്ര അനുവദനീയമാണ്.