കോവിഡ് ബാധിതർക്ക് യാത്രാ സൗകര്യമൊരുക്കി കറുകച്ചാൽ ഗ്രാമപഞ്ചായത്ത്.


കറുകച്ചാൽ: കോവിഡ് ബാധിതരായവർക്കു ചികിത്സാ സേവനങ്ങൾ ലഭ്യമാക്കുന്നതിനും കോവിഡ് പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് എത്തിക്കാനും യാത്രാ സൗകര്യമൊരുക്കി കറുകച്ചാൽ ഗ്രാമപഞ്ചായത്ത്. കോവിഡ് ബാധിതരായവരിൽ വാഹന സൗകര്യമില്ലാതെ ബുദ്ധിമുട്ടുന്നവർക്കായാണ് കറുകച്ചാൽ ഗ്രാമപഞ്ചായത്ത് യാത്രാ സൗകര്യം ഒരുക്കിയിരിക്കുന്നത്. വാഹനത്തിന്റെ ഫ്ലാഗ് ഓഫ് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജിഷ കിരൺ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജി നീലത്തുമുക്കൽ, പഞ്ചായത്ത് സെക്രട്ടറി അജിത്കുമാർ, മുൻ പഞ്ചായത്ത് പ്രസിഡന്റും രണ്ടാം വാർഡ് മെമ്പറും ആയ ബിജുകുമാർ, നാലാം വാർഡ് മെമ്പർ കിരൺ കുമാർ, യുവജന കോർഡിനേറ്റർ അരുൺ ബി  തുടങ്ങിയവർ സംബന്ധിച്ചു. വാഹനം ആവശ്യമുള്ളവർക്ക് 9946000819,9961040197 എന്നീ നമ്പറുകളിൽ ബന്ധെപ്പെടാവുന്നതാണ്.