കോവിഡ്: കോട്ടയം ജില്ലയിൽ സമ്പർക്ക രോഗബാധിതരുടെ എണ്ണം ഉയരുന്നു, കൂടുതൽ ആരോഗ്യ പ്രവർത്തകരിലും രോഗബാധ,ആശങ്ക!


കോട്ടയം: കോട്ടയം ജില്ലയിൽ പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നില്ല. ജില്ലയിൽ പിടിവിട്ടു കുതിക്കുകയാണ് കോവിഡ്. ജില്ലയിൽ  സമ്പർക്ക രോഗബാധിതരുടെ എണ്ണം ഉയരുന്നത് ആശങ്കയുളവാക്കുന്നുണ്ട്. ജില്ലയിൽ പുതുതായി രോഗബാധ സ്ഥിരീകരിക്കുന്നവരിൽ ഭൂരിഭാഗം പേർക്കും രോഗബാധ സ്ഥിരീകരിക്കുന്നത് സമ്പർക്കത്തിലൂടെയാണ്. ഇന്നലെ മാത്രം ജില്ലയിൽ 3432 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവരിൽ 3420 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ബുധനാഴ്ച്ച 2170 പേർക്ക് രോഗബാധ സ്ഥിരീകരിച്ചപ്പോൾ  2158 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ജില്ലയിൽ കൂടുതൽ ആരോഗ്യ പ്രവർത്തകരിലും രോഗബാധ സ്ഥിരീകരിക്കുന്നതും ജില്ലയെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഞായറാഴ്ച്ച 11 ആരോഗ്യ പ്രവർത്തകർക്കാണ് ജില്ലയിൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. തിങ്കൾ,ചൊവ്വ,ബുധൻ ദിവസങ്ങളിൽ 2 പേർക്ക് വീതവുമാണ് രോഗബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്തിന് പുറത്തു നിന്നും ജില്ലയിലേക്ക് എത്തുന്നവരിൽ 15 ൽ താഴെ ആളുകൾക്ക് മാത്രമാണ് രോഗബാധ സ്ഥിരീകരിക്കുന്നത്.