കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ പുതുതായി സ്ഥാപിച്ച ഓക്സിജൻ പ്ലാന്റിൽ ട്രയൽ റൺ ആരംഭിച്ചു. കോട്ടയം ജില്ലയിലെ ജനങ്ങൾക്കും ഒപ്പം ഇടുക്കി ജില്ലയുടെ മലയോര മേഖലകളിലെ ജനങ്ങൾക്കും ആശ്രയ കേന്ദ്രമാകുന്ന കോട്ടയം മെഡിക്കൽ കോളേജിൽ പുതിയ ഓക്സിജൻ പ്ലാന്റ് പ്രവർത്തന സജ്ജമാകുന്നതോടെ മെഡിക്കൽ കോളേജിലെ ഓക്സിജൻ ക്ഷാമത്തിന് പരിഹാരമാകും. പ്രധാനമന്ത്രിയുടെ പിഎം കെയർ ഫണ്ടിൽ നിന്നും 2 കോടി രൂപയിൽ യുഎസിൽ നിന്നാണ് പ്ലാന്റിലേക്കാവശ്യമായ യന്ത്രങ്ങൾ എത്തിച്ചത്. എല്ലാ മെഡിക്കൽ കോളേജുകൾക്കും ഓക്സിജൻ ജനറേറ്റർ പ്ലാന്റ് സജ്ജമാക്കുന്നതിനായുള്ള പദ്ധതികൾ ലഭ്യമാക്കിയെങ്കിലും ആദ്യമായി പ്ലാന്റ് പ്രവർത്തന സജ്ജമായത് നമ്മുടെ കോട്ടയം ജില്ലയിലാണ്. നിലവിൽ പഴയ പ്ലാന്റിൽ നിന്നുമാണ് മെഡിക്കൽ കോളേജിലെ രോഗികൾക്കാവശ്യമായ ഓക്സിജൻ ലഭ്യമാക്കുന്നത്. കൊച്ചിയിൽ നിന്നും ഓക്സിജൻ എത്തിച്ചു പ്ലാന്റിൽ സംഭരിച്ചു വെയ്ക്കുകയായിരുന്നു ചെയ്തിരുന്നത്. ഇനി പുറത്തു നിന്ന് വാങ്ങാതെ ഓക്സിജൻ മെഡിക്ക കോളേജിന് സ്വന്തമായി ഉത്പ്പാദിപ്പിക്കാനും പുറത്തു നൽകാനും സാധിക്കും. 400 സിലിണ്ടറുകളിൽ നിറയ്ക്കുവാനുള്ള ഓക്സിജൻ ഈ പ്ലാന്റിൽ നിന്നും പ്രതിദിനം ഉത്പ്പാദിപ്പിക്കാൻ കഴിയും. കോവിഡ് രോഗികൾക്കും മറ്റു ഓക്സിജൻ ആവശ്യമായ രോഗബാധിതർക്കും ഇനി ഓക്സിജൻ ലഭ്യതയ്ക്കായി സിലിണ്ടർ കാത്തിരിക്കേണ്ട. ട്രയൽ റൺ വിജയിക്കുന്നതോടെ പൈപ്പുകളിലൂടെ ഓക്സിജൻ രോഗികളുടെ കിടക്കകൾക്കരികിൽ എത്തിക്കും. അന്തരീക്ഷ വായുവിൽ നിന്നും നേരിട്ടാണ് പ്ലാന്റിൽ ഓക്സിജൻ ഉത്പ്പാദിപ്പിക്കുന്നത്. പ്രധാനമന്ത്രിയുടെ പിഎം കെയർ ഫണ്ടിൽ നിന്നും 2 കോടി രൂപയിൽ യുഎസിൽ നിന്നും പ്ലാന്റിലേക്കാവശ്യമായ യന്ത്രങ്ങൾ എത്തിച്ചു. അതോടൊപ്പം അനുബന്ധ പ്രവർത്തനങ്ങൾക്കായി 60 ലക്ഷം രൂപയോളം ചെലവായിട്ടുണ്ട്.
കോട്ടയം മെഡിക്കൽ കോളേജിലെ പുതിയ ഓക്സിജൻ പ്ലാന്റിൽ ട്രയൽ റൺ ആരംഭിച്ചു.
