കോട്ടയം: കോവിഡ് ബാധിതരായി വീടുകളിൽ കഴിയുന്നവർക്ക് ഏറെ ഉപകാരപ്രദമാണ് ജില്ലയിലെ കോവിഡ് ചികിത്സാ കേന്ദ്രങ്ങളിൽ സജ്ജമാക്കിയിരിക്കുന്ന ഓക്സിജൻ പാർലറുകൾ എന്ന് ജില്ലാ കളക്ടർ എം അഞ്ജന പറഞ്ഞു. സംസ്ഥാനത്ത് തന്നെ ആദ്യമായി കോട്ടയം ജില്ലയിലാണ് ഓക്സിജൻ പാർലർ ആരംഭിച്ചത്. മണർകാട് പള്ളി പരീക്ഷ ഹാളിലെ കോവിഡ് ചികിത്സാ കേന്ദ്രത്തിലാണ് ആദ്യമായി ഓക്സിജൻ പാർലർ സജ്ജമാക്കിയത്. പുതുതായി രോഗബാധ സ്ഥിരീകരിക്കുന്ന ഭൂരിഭാഗം പേരും വീടുകളിൽ തന്നെയാണ് ചികിത്സയിൽ തുടരുന്നത്. ഇത്തരത്തിൽ വീടുകളിൽ ചികിത്സയിൽ തുടരുന്നവർക്ക് ഓക്സിജൻ നില പരിശോധിക്കുന്നതിനും അത്യാവശ്യ സന്ദർഭങ്ങളിൽ ഓക്സിജൻ ലഭ്യത ഉറപ്പ് വരുത്തുന്നതിനും ഇ കേന്ദ്രങ്ങൾ ഉപയോഗിക്കാം. അന്യസംസ്ഥാനങ്ങളിൽ നിന്നും ഓക്സിജൻ പാർലർ സജ്ജമാക്കുന്നതുമായി ബന്ധപ്പെട്ടു അന്വേഷണങ്ങൾ എത്തിയതായി ജില്ലാ കളക്ടർ പറഞ്ഞു. ജില്ലയിൽ 9 സിഎഫ്എൽടിസി കളിൽ ഓക്സിജൻ പാർലർ സജ്ജമാക്കിയിട്ടുണ്ട്. മറ്റു 10 കേന്ദ്രങ്ങളിൽ കൂടി ഓക്സിജൻ പാർലർ വളരെ വേഗത്തിൽ സജ്ജമാക്കും എന്നും ജില്ലാ കളക്ടർ പറഞ്ഞു.
കോവിഡ് ബാധിതരായി വീടുകളിൽ കഴിയുന്നവർക്ക് ഏറെ ഉപകാരപ്രദമാണ് ഓക്സിജൻ പാർലറുകൾ;ജില്ലാ കളക്ടർ.
