ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയിൽ നിയന്ത്രണംവിട്ട പോലീസ് ജീപ്പ് മറിഞ്ഞു 3 പോലീസുകാർക്ക് പരിക്ക്. മന്ത്രി എം എം മണിയുടെ പൈലറ്റ് ഡ്യൂട്ടിക്കായി പോയ പൊലീസ് ജീപ്പ് ആണ് ചങ്ങനാശ്ശേരി മമ്മൂട ഭാഗത്തു വെച്ച് നിയന്ത്രണംവിട്ടു തലകീഴായി മറിഞ്ഞത്. ഇന്ന് വൈകിട്ട് 4 മണിയോടെയായിരുന്നു അപകടം ഉണ്ടായത്. തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനിലെ എസ് ഐ അടക്കം മൂന്നു പോലീസുകാർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ആരുടേയും പരിക്കുകൾ ഗുരുതരമല്ല.
ചങ്ങനാശ്ശേരിയിൽ നിയന്ത്രണംവിട്ട പോലീസ് ജീപ്പ് മറിഞ്ഞു 3 പോലീസുകാർക്ക് പരിക്ക്.
