ചങ്ങനാശ്ശേരി: നടന്ന വിസ്മയം മോഹൻലാലിന്റെ അറുപത്തിയൊന്നാം ജന്മദിനത്തിൽ കോവിഡ് പോരാളികളായ പോലീസ് ഉദ്യോഗസ്ഥർക്ക് ഉച്ചഭക്ഷണം നൽകി മോഹൻലാൽ ഫാൻസ് ചങ്ങനാശ്ശേരി ഏരിയ കമ്മറ്റി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നിൽ നിൽക്കുന്ന ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനിലെ മുഴുവൻ പോലീസ് ഉദ്യോഗസ്ഥർക്കും ഉച്ചഭഷണം നൽകിയാണ് മോഹൻലാലിന്റെ അറുപത്തിയൊന്നാം ജന്മദിനം മോഹൻലാൽ ഫാൻസ് ചങ്ങനാശ്ശേരി ഏരിയ കമ്മറ്റി ആഘോഷിച്ചത്. പരിപാടികളുടെ ഉത്‌ഘാടനം ചങ്ങനാശ്ശേരി എംഎൽഎ ജോബ് മൈക്കിൾ നിർവ്വഹിച്ചു. കോവിഡ് രോഗബാധിതർക്കായി സൗജന്യ ആംബുലൻസ് സർവ്വീസും ലഭ്യമാക്കി. ആബുലൻസ് സർവ്വീസിനായി ബന്ധപ്പെടേണ്ട നമ്പറുകൾ:
റോണി:8138993382
ഷെഫീക് :8606467027
