കറുകച്ചാൽ: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ജില്ലാ കളക്ടർ അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ കറുകച്ചാൽ ഗ്രാമ പഞ്ചായത്തിൽ നിലവിൽ കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിയുന്നത് 200 പേർ. ഇന്നലെ പുതുതായി രോഗബാധ സ്ഥിരീകരിച്ചത് 6 പേർക്കാണ്. നിലവിൽ ചികിത്സയിൽ കഴിയുന്ന 200 പേരിൽ 13 പേർ ആശുപത്രിയിലും 6 പേർ കോവിഡ് ഡിസിസി യിലും 181 പേർ വീടുകളിലുമാണ് ചികിത്സയിൽ കഴിയുന്നത്. ഇന്നലെ വരെ ഗ്രാമ പഞ്ചായത്ത് പരിധിയിൽ 231 പേർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 31 പേർ രോഗമുക്തരായി. കാരിക്കാനിരവ് വാർഡിലാണ് ഏറ്റവും കൂടുതൽ പേർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 26 പേർക്കാണ് ഇവിടെ നിലവിൽ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മാമുണ്ട,കുറുപ്പൻ കവല, നെത്തലൂർ വാർഡുകളിലും കൂടുതലായി രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
കറുകച്ചാൽ ഗ്രാമ പഞ്ചായത്തിൽ കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിയുന്നത് 200 പേർ.
