പാലാ: മൂന്നു ദിവസമായി തുടരുന്ന ശക്തമായ മഴയിൽ മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുന്നു. കേന്ദ്ര ജലകമ്മീഷൻറെ മീനച്ചിലാറിലെ കിടങ്ങൂർ സ്റ്റേഷനിൽ ജലനിരപ്പ് മുന്നറിയിപ്പ് നിലയായ 6.16 മീറ്റർനു മുകളിലാണ് ഇപ്പോഴത്തെ ജലനിരപ്പ്. മീനച്ചിലാറിലെ കിടങ്ങൂർ സ്റ്റേഷനിലെ ജലനിരപ്പ് നിലവിൽ 6.2 മീറ്ററാണ്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര ജലകമ്മീഷൻ മുന്നറിയിപ്പ് നൽകിയിട്ടുള്ളതിനാൽ മീനച്ചിലാറിൻറെ കരയിൽ അധിവസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമെങ്കിൽ സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മാറുന്നതാണ് ഉത്തമം.
കനത്ത മഴ: മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുന്നു, ജാഗ്രതാ നിർദ്ദേശം!
