കാഞ്ഞിരപ്പള്ളി: കോവിഡ്, പ്രകൃതി ക്ഷോഭങ്ങളാൽ ബുദ്ധിമുട്ടനുഭവിക്കുന്ന ആലപ്പുഴ ചെല്ലാനം നിവാസികൾക്ക് കൈത്താങ്ങായി കാഞ്ഞിരപ്പള്ളി മലനാട് ഡെവലപ്മെന്റ് സൊസൈറ്റി. കോവിഡ് വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണിലും കനത്ത മഴയെ തുടർന്നുണ്ടായ പ്രകൃതി ക്ഷോഭങ്ങളാലും വലയുന്ന ചെല്ലാനം നിവാസികൾക്ക് ഭക്ഷ്യ വസ്തുക്കൾ എത്തിച്ചു നൽകുകയാണ് കാഞ്ഞിരപ്പള്ളി മലനാട് ഡെവലപ്മെന്റ് സൊസൈറ്റി. ബ്രെഡ്ഡ് ഉത്പ്പന്നങ്ങൾ,പാൽ,തേൻ തുടങ്ങിയ ഭക്ഷ്യ വസ്തുക്കളാണ് എത്തിച്ചു നൽകുന്നത്. ഏകദേശം മൂവായിരത്തോളം കുടുംബാംഗങ്ങൾക്കുള്ള ഭക്ഷ്യ വസ്തുക്കളുമായി ഇന്ന് രാവിലെ രാവിലെ 9 മണിക്ക് വാഹനങ്ങൾ പുറപ്പെട്ടു. കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറൽ ഫാ.ബോബി അലക്സ് മണ്ണംപ്ലാക്കൽ ഫ്ലാഗ് ഓഫ് ചെയ്തു. മലനാട് ഡെവലപ്മെന്റ് സൊസൈറ്റി ഡയറക്ടർ ഫാ.തോമസ് മറ്റമുണ്ടയിൽ,ഫാ.സ്റ്റാൻലി പുൽപ്പറ, ഫാ.സുനിൽ കൊച്ചുപ്പുര തുടങ്ങിയവർ പങ്കെടുത്തു. ആലപ്പുഴ രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ എഡിഎസ് വഴിയാണ് മലനാട് ചെല്ലാനത്തു ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്യുന്നത്.
ചെല്ലാനത്തിനു കൈത്താങ്ങായി കാഞ്ഞിരപ്പള്ളി മലനാട് ഡെവലപ്മെന്റ് സൊസൈറ്റി.
