തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നാളെ മുതൽ 16 വരെ ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക് ടൗണിൽ നൽകിയിരിക്കുന്ന ഇളവുകൾ വെട്ടിക്കുറയ്ക്കണമെന്നു ആവശ്യപ്പെട്ടു പോലീസ് മുഖ്യമന്ത്രിയെ നിലപാട് അറിയിച്ചു. ഇപ്പോൾ നൽകിയിരിക്കുന്ന ഇളവുകൾ കൂടുതലാണെന്നും ജനങ്ങൾ കൂടുതലായി വീടിനു പുറത്തിറങ്ങുമെന്നും യാത്രക്കാരുടെ എണ്ണം വർധിക്കുമെന്നും പോലീസ് റിപ്പോർട്ട് നൽകി. പൊതുഗതാഗതം ഉൾപ്പടെ നിരോധിച്ചെങ്കിലും വിവിധ ഓഫീസുകൾ പ്രവർത്തിക്കുന്നതും സഹകര സ്ഥാപനങ്ങൾ ഉൾപ്പടെയുള്ള ബാങ്കിങ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതും കൂടുതൽ ആളുകൾ പുറത്തിറങ്ങാൻ കാരണമാകുമെന്നും ഇതുവഴി ലോക്ക് ഡൗൺ ഫലപ്രദമാകില്ല എന്നുമാണ് പോലീസിന്റെ നിഗമനം. അവശ്യ സേവനങ്ങൾ നൽകുന്ന വ്യാപാര സ്ഥാപനങ്ങളുടെ സമയം കുറയ്‌ക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു. ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന ഉന്നതതല യോഗത്തിൽ ഇതുസംബന്ധിച്ച് കൂടുതൽ തീരുമാനങ്ങൾ ഉണ്ടാകും.
സംസ്ഥാനത്ത് ലോക്ക് ഡൗൺ ഇളവുകൾ വെട്ടിക്കുറച്ചേക്കും,ഇപ്പോഴുള്ള ഇളവുകൾ യാത്രക്കാരുടെ എണ്ണം വർധിപ്പിക്കുമെന്ന് പോലീസ്.
