ജില്ലയിൽ പുതുതായി ഒരു ലിമിറ്റഡ് കമ്യൂണിറ്റി ക്ലസ്റ്റര്‍ കൂടി പ്രഖ്യാപിച്ചു.


കോട്ടയം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൂടുതലായി രോഗബാധ സ്ഥിരീകരിച്ച കോട്ടയം ജില്ലയിലെ ഒരു മേഖല കൂടി ജില്ലാ കളക്ടർ എം അഞ്ജന ലിമിറ്റഡ് കമ്യൂണിറ്റി ക്ലസ്റ്റര്‍ ആയി പ്രഖ്യാപിച്ചു. കൂട്ടിക്കല്‍ ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ താളുങ്കല്‍ മേഖലയാണ് പുതുതായി ജില്ലാ കളക്ടർ ലിമിറ്റഡ് കമ്യൂണിറ്റി ക്ലസ്റ്ററായി പ്രഖ്യാപിച്ചത്. ഇതോടെ കോട്ടയം ജില്ലയില്‍ ആകെ 34 കോവിഡ് ക്ലസ്റ്ററുകളായി.