കോട്ടയം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന കോവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ ലംഘിച്ചതിന് കോട്ടയം ജില്ലയിൽ ഇന്ന് 316 കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തു. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ പ്രതിരോധ നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും ലംഘിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. സംസ്ഥാനത്ത് ഇന്നും നിയന്ത്രണങ്ങൾ ലംഘിച്ചതിന് കൂടുതൽ വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തത് കോട്ടയം ജില്ലയിൽ നിന്നാണ്. ജില്ലയിൽ ഇന്ന് മാത്രം 318 വാഹനങ്ങളാണ് പോലീസ് പിടിച്ചെടുത്തത്. 316 കേസുകളിലായി 312 പേരുടെ അറസ്റ്റും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കോവിഡ് പ്രതിരോധ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ഡി ശില്പ പറഞ്ഞു.
കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: ജില്ലയിൽ ഇന്ന് 316 കേസുകൾ രജിസ്റ്റർ ചെയ്തു, ജില്ലയിൽ നിയന്ത്രണങ്ങൾ ലംഘിക്കുന്നവരുടെ എണ്ണം ഉയരുന്നു.
