കോട്ടയം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് കോട്ടയം ജില്ലയിൽ ഇന്ന് 223 കേസുകൾ രജിസ്റ്റർ ചെയ്തു. 223 കേസുകളിലായി 234 പേരുടെ അറസ്റ്റും ഇന്ന് ജില്ലയിൽ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കോവിഡ് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതിന് ജില്ലയിൽ നിന്നും ഇന്ന് 112 വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3051 പേര്‍ക്കെതിരെ കേസെടുത്തു. 1022 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 11647 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 35 കേസുകളും സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തു.
കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: ജില്ലയിൽ ഇന്ന് 223 കേസുകൾ രജിസ്റ്റർ ചെയ്തു.
