കാഞ്ഞിരപ്പള്ളി: കോവിഡ് വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണിൽ കരുതലിന്റെ കാര്യങ്ങളുമായി പൊതുജനങ്ങൾക്ക് ഒപ്പം നിൽക്കുകയാണ് കാഞ്ഞിരപ്പള്ളി അഗ്നിരക്ഷാ സേന. ലോക്ക് ടൗണിനെ തുടർന്ന് വീടിനുള്ളിൽ തന്നെയിരിക്കുന്നവർക്ക് അവശ്യ സേവനങ്ങളുമായി അഗ്നിരക്ഷാ സേന അടുത്തുണ്ട്. കാഞ്ഞിരപ്പള്ളി സ്വദേശിക്ക് അടിയന്തിരമായി ലഭിക്കേണ്ട മരുന്ന് എരുമേലിയില്‍ നിന്നും എത്തിച്ചു നൽകി കാഞ്ഞിരപ്പള്ളിയിലെ അഗ്നിരക്ഷാ സേന. കാഞ്ഞിരപ്പള്ളി കുന്നുംഭാഗം കണ്ണാശുപത്രിക്ക് സമീപം താമസിക്കുന്ന സുദര്‍ശനന്‍, അരുണ്‍ എന്നിവര്‍ക്കാണ് എരുമേലി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നും മരുന്ന് എത്തിച്ചു നല്‍കിയത്. കാഞ്ഞിരപ്പള്ളി അഗ്‌നിശമന സേനയിലെ ഓഫീസര്‍മാരായ ജോബിന്‍, അനു എന്നിവരാണ് മരുന്ന് എത്തിച്ചു നല്‍കിയത്. ആവശ്യസേവനങ്ങൾക്കായി ജില്ലയിലെ അഗ്നിരക്ഷാ സേന ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
ലോക്ക് ഡൗണിൽ കരുതലിന്റെ കാര്യങ്ങളുമായി കാഞ്ഞിരപ്പള്ളി അഗ്നിരക്ഷാ സേന.
