മിനി ലോക്ക് ഡൗൺ ഫലം കണ്ടില്ല,സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു സംസ്ഥാന സർക്കാർ.


തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച മിനി ലോക്ക് ഡൗൺ ഫലം കണ്ടില്ല. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെങ്കിലും എല്ലാ നഗരങ്ങളിലും വൻ വാഹനത്തിരക്കാണ് അനുഭവപ്പെട്ടത്. കോവിഡ് കേസുകൾ വീണ്ടും ഉയരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നതിനു  പകരം സമ്പൂർണ്ണ ലോക്ക് ഡൗൺ എന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു. ലോക്ക് ഡൗൺ ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്ന് കരുതിയാണ് നിയന്ത്രണങ്ങൾ നടപ്പിലാക്കിയത്. എന്നാൽ നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ ജനങ്ങൾ വീഴ്ച്ച വരുത്തുകയായിരുന്നു. അനാവശ്യ യാത്രക്കാരാണ് നിരത്തിൽ ഭൂരിഭാഗവും എന്ന് പോലീസ് സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. ലോക്ക് ടൗണിൽ അവിഭാഷ്യ സേവനങ്ങൾ ലഭ്യമാക്കും. ആശുപത്രികൾക്കും മെഡിക്കൽ സ്റ്റോറുകൾക്കും നിയന്ത്രണങ്ങൾ ബാധകമല്ല. കഴിഞ്ഞ ആഴ്ച്ച കേന്ദ്ര സർക്കാരും സംസ്ഥാനത്ത് ലോക്ക് ഡൗൺ നിർദ്ദേശിച്ചിരുന്നു.