ലോക്ക് ഡൗൺ നിബന്ധനകൾ കൃത്യമായി പാലിച്ചാൽ രണ്ടാഴ്ച കൊണ്ട് കേസുകൾ കുറച്ചു കൊണ്ടുവരാൻ കഴിയും;കെ കെ ഷൈലജ.


തിരുവനന്തപുരം: ലോക്ക് ഡൗൺ നിബന്ധനകൾ കൃത്യമായി പാലിച്ചാൽ രണ്ടാഴ്ചകൊണ്ട് കേസുകൾ കുറച്ചു കൊണ്ടുവരാൻ കഴിയും എന്ന് കെ കെ ഷൈലജ ടീച്ചർ പറഞ്ഞു. മെയ് 8 രാവിലെ 6 മുതൽ മെയ് 16 വരെ സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. കോവിഡ് 19 രണ്ടാം തരംഗം നിയന്ത്രണാതീതമായി മാറുന്നത് തടയണം. സമ്പൂർണ ലോക്ക്ഡൗണിലൂടെ മാത്രമേ രോഗവ്യാപനം നമുക്ക് നിയന്ത്രിക്കുവാൻ കഴിയുകയുള്ളൂ. അതുകൊണ്ട് എല്ലാവരും പ്രതിരോധ നിർദ്ദേശങ്ങൾ പാലിച്ചു സഹകരിക്കണം എന്നും  ലോക്ക് ഡൗൺ നിബന്ധനകൾ കൃത്യമായി പാലിച്ചാൽ രണ്ടാഴ്ചകൊണ്ട് കേസുകൾ കുറച്ചു കൊണ്ടുവരാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നും കെ കെ ഷൈലജ ടീച്ചർ പറഞ്ഞു.