കോട്ടയം ഡിസിസി മുൻ ജനറൽ സെക്രട്ടറിയും നഗരസഭ മുൻ കൗൺസിലറുമായ അഡ്വ. എൻ.എസ്. ഹരിശ്ചന്ദ്രൻ കോവിഡ് ബാധിച്ചു മരിച്ചു.


കോട്ടയം: കോട്ടയം ഡിസിസി മുൻ ജനറൽ സെക്രട്ടറിയും നഗരസഭ മുൻ കൗൺസിലറുമായ അഡ്വ. എൻ.എസ്. ഹരിശ്ചന്ദ്രൻ(51) കോവിഡ് ബാധിച്ചു മരിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു മരണം സംഭവിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ പ്രസീദക്കും മകനുമാണ് ആദ്യം കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. തുടർന്ന് നടന്ന പരിശോധനയിൽ ഇദ്ദേഹത്തിനും രോഗബാധ സ്ഥിരീകരിക്കുകയായിരുന്നു. ഇന്നലെ ഗുരുതര ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടർന്നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കെഎസ്യു പ്രവർത്തകനായി രാഷ്ട്രീയത്തിലെത്തിയ എൻ.എസ്. ഹരിശ്ചന്ദ്രൻ എൽഐസി ഏജന്റായി പ്രവർത്തിക്കുന്നതിനിടെ എൽഎൽബി നേടുകയും ചെയ്തു. ഭാര്യ പ്രസീദ സഹകരണ ബാങ്ക് ജീവനക്കാരിയാണ്.