ആരോഗ്യ പ്രവർത്തകർക്കായി കെഎസ്ആർടിസി കോട്ടയം ജില്ലയിൽ 6 സർവ്വീസുകൾ നടത്തും.


കോട്ടയം: കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് പ്രഖ്യാപിച്ച സമ്പൂർണ്ണ ലോക്ക് ഡൗണിൽ ആരോഗ്യ പ്രവർത്തകരുടെ യാത്രാ ക്ലേശം പരിഹരിക്കുന്നതിനായി ആരോഗ്യ പ്രവർത്തകർക്കായി കെഎസ്ആർടിസി കോട്ടയം ജില്ലയിൽ 6 സർവ്വീസുകൾ നടത്തും. കോട്ടയം ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്നായി മെഡിക്കൽ കോളേജ്,പ്രധാന ആശുപത്രികൾ എന്നിവ കേന്ദ്രീകരിച്ചാണ് സർവ്വീസ് നടത്തുന്നത്. സർക്കാർ-സ്വകാര്യ ആശുപത്രികളിലെ ആരോഗ്യ പ്രവർത്തകർക്ക് ബസ്സിൽ യാത്ര ചെയ്യാവുന്നതാണ്. ജീവനക്കാർ തിരിച്ചറിയൽ കാർഡ് കയ്യിൽ കരുതണം. രാവിലെ 6.30 മുതൽ രാത്രി 8.30 വരെയാണ് ആരോഗ്യ പ്രവർത്തകർക്കായി കെഎസ്ആർടിസി സർവീസ് നടത്തുന്നത്.