കോട്ടയം സ്വദേശിനിയായ നേഴ്സ് ബെംഗളൂരുവിൽ കോവിഡ് ബാധിച്ചു മരിച്ചു, മരണം ഭർത്താവ് മരിച്ചതിന്റെ 14–ാം നാൾ.


കോട്ടയം: കോട്ടയം സ്വദേശിനിയായ നേഴ്സ് ബെംഗളൂരുവിൽ കോവിഡ് ബാധിച്ചു മരിച്ചു. കോട്ടയം ഒറവയ്ക്കൽ പ്ലാക്കിയിൽ മാത്തൻ കുരുവിളയുടെയും അന്നമ്മയുടെയും മകൾ ഷീബ(51) ആണ് മരിച്ചത്. ഷീബയുടെ ഭർത്താവ് രാജസ്ഥാൻ സ്വദേശിയായ ഫിറോസ് ബെംഗളൂരുവിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ 23നാണു മരിച്ചത്. ഇരുവരും സൗദിയിൽ നേഴ്‌സായി ജോലി ചെയ്യുകയായിരുന്നു. കുറച്ചു നാൾ മുൻപാണ് ഇരുവരും മകൾ യാസ്മിക്കൊപ്പം ബെംഗളൂരുവിൽ എത്തിയത്. ബെംഗളൂരുവിൽ ഹോസ്റ്റൽ വാർഡനായി ജോലി ചെയ്യുകയായിരുന്നു ഷീബ. സൗദിയിലേക്ക് തിരികെ പോകാനായി തയ്യാറെടുക്കുമ്പോഴാണ് ഫിറോസ് മരണപ്പെടുന്നത്. ഇതിനിടെ ഷീബയ്ക്ക് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മരണപ്പെട്ട ഷീബയുടെ സംസ്കാരം ബെംഗളൂരുവിൽ നടത്തി. മകൾ യാസ്മി ബെംഗളൂരുവിൽ വിദ്യാർത്ഥിനിയാണ്.