കോട്ടയം: കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി, തൃക്കൊടിത്താനം എന്നീ പോലീസ് സ്റ്റേഷനുകളിൽ കവർച്ച, ദേഹോപദ്രവം, വധശ്രമം, ലഹരി വസ്തുക്കൾ വിൽപ്പനയ്ക്കായി കൈവശം സൂക്ഷിക്കുക, കടകളിലും വീടുകളിലും അതിക്രമിച്ചുകയറി ദേഹോപദ്രവമേൽപ്പിക്കുകയും വസ്തുവകകൾ നശിപ്പിക്കുകയും ചെയ്യുക തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള ചങ്ങനാശ്ശേരി കുരിശുംമൂട് കാഞ്ഞിരത്തിങ്കൽ വീട്ടിൽ സാജു ജോജോ (28)യെ ജില്ലാ പോലീസ് മേധാവി ഡി.ശില്പയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊച്ചി റേഞ്ച് ഡിഐജിയാണ് സാജു ജോജോയെ ഒരു വർഷത്തേക്ക് കാപ്പാ ചുമത്തി കോട്ടയം ജില്ലയിൽ നിന്നും നാടു കടത്തി ഉത്തരവിറക്കിയത്. ഉത്തരവ് ലംഘിച്ചുകൊണ്ട് ജില്ലയിൽ പ്രവേശിക്കുന്നത് മൂന്നുവർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ജില്ലയിലെ ഗുണ്ടകൾക്കും സാമൂഹ്യവിരുദ്ധർക്കുമെതിരെ ശക്തമായ നടപടികൾ വരും ദിവസങ്ങളിലും തുടരുന്നതാണ് എന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.
വിവിധ കേസുകളിൽ പ്രതിയായ ചങ്ങനാശ്ശേരി സ്വദേശിയായ യുവാവിനെ ജില്ലാ പോലീസ് കാപ്പാ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി.
