ചങ്ങനാശ്ശേരി: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രികൾ പൂർണ്ണ സഹകരണം വാഗ്ദാനം ചെയ്തതായി എംഎൽഎ ജോബ് മൈക്കിൾ പറഞ്ഞു. കഴിഞ്ഞ ദിവസം ചങ്ങനാശ്ശേരി ചെത്തിപ്പുഴ സെന്റ്.തോമസ് ആശുപത്രിയിൽ വെച്ച് ആശുപത്രി പ്രതിനിധികളുമായി അദ്ദേഹം ചർച്ച നടത്തി. മേഖലയിലെ ആശുപത്രികളിലെ ഡോക്ടർമാരും പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തു. സർക്കാരിനോടൊപ്പം സ്വകാര്യ ആശുപത്രികളുടെയും സഹകരണം ഉണ്ടെങ്കിലേ രോഗനിയന്ത്രണം സാധ്യമാകൂ എന്നും ജോബ് മൈക്കിൾ പറഞ്ഞു.
