വൈക്കം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗണിൽ അതിഥി തൊഴിലാളികൾക്കുള്ള ഭക്ഷ്യകിറ്റിന്റെ ജില്ലാതല വിതരണോത്ഘാടനം സി കെ ആശ എംഎൽഎ നിർവ്വഹിച്ചു. കോവിഡ് വ്യാപനത്തിന്റേയും ലോക്ക് ഡൗണിന്റേയും പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ഈ മാസം തുടരും എന്നും കിറ്റുകൾ അടുത്ത ആഴ്ച കൊടുത്തു തുടങ്ങുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. അതിഥി തൊഴിലാളികൾക്കും ഭക്ഷ്യ കിറ്റ് വിതരണം ചെയ്യുന്നതിന്റെ ജില്ലാതല വിതരണോത്ഘാടനം ആണ് കഴിഞ്ഞ ദിവസം നടന്നത്.
അതിഥി തൊഴിലാളികൾക്കുള്ള ഭക്ഷ്യകിറ്റിന്റെ ജില്ലാതല വിതരണോത്ഘാടനം സി കെ ആശ നിർവ്വഹിച്ചു.
