കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ആശൂപത്രിയിൽ കോവിഡ് രോഗികൾക്കായി പ്രത്യേക ഒ പി സേവനം ആരംഭിക്കുന്നു.


കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ആശൂപത്രിയിൽ കോവിഡ് രോഗികൾക്കായി പ്രത്യേക ഒ പി സേവനം ആരംഭിക്കുന്നു. 2021 മെയ് 26 ബുധനാഴ്ച്ച മുതൽ ഒ പി പ്രവർത്തനം ആരംഭിക്കും എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മേരീക്വീൻസ് മിഷൻ  ആശൂപത്രിയോട് അനുബന്ധിച്ചുള്ള മേരീക്വീൻസ് കോവിഡ് സെന്ററിൽ മാത്രമാണ് ഒ പി സേവനം ലഭ്യമാവുക. ഈ സേവനം തിങ്കൾ മുതൽ ശനി വരെ ഉച്ച കഴിഞ്ഞു 2 മണി മുതൽ 5 മണി വരെ ലഭ്യമാണ്.

പ്രവേശനത്തിനായി മുൻ‌കൂർ ബുക്കിംഗ് നിർബന്ധമാണ്. ഒ പി യിലേക്കുള്ള പ്രവേശനം പ്രത്യേകം തിരഞ്ഞെടുത്ത കവാടങ്ങളിലൂടെ മാത്രം. ചികിത്സക്ക് എത്തുന്നവർ ആശുപത്രിയിൽ നിന്നും മുൻ‌കൂറായി നൽകുന്ന സമയക്രമം കൃത്യമായി പാലിക്കേണ്ടതാണ്. കോവിഡ് രോഗികളുമായി വരുന്ന വാഹനങ്ങൾ പുതിയ പാർക്കിംഗ് ഗ്രൗണ്ടിൽ കോവിഡ് സെന്ററിനു സമീപം ലഭ്യമാക്കിയിരിക്കുന്ന പാർക്കിംഗ് ഏരിയയിൽ മാത്രം പാർക്ക് ചെയ്യുക. ആശുപത്രി അധികൃതർ വിളിക്കുന്നതിനനുസരിച്ചു  മാത്രം വാഹനത്തിൽ നിന്നും പുറത്തിറങ്ങുകയും അധികൃതർ നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കുകയും വേണം.

രോഗികളോ അവരുടെ ഒപ്പം വരുന്നവരോ ഒരു കാരണവശാലും ആശുപത്രി പരിസരത്ത് കറങ്ങി നടക്കുകയോ ആശുപത്രിയുടെ മറ്റു ഭാഗങ്ങളിൽ  പ്രവേശിക്കാനോ പാടില്ല. കോവിഡ് രോഗികൾക്കുള്ള മരുന്നുകൾ, ലാബ് പരിശോധനകൾ എന്നിവ മേരീക്വീൻസ് കോവിഡ് സെന്ററിൽ  തന്നെ ലഭ്യമാക്കിയിട്ടുണ്ട് എന്നും ആശുപത്രി അധികൃതർ അറിയിച്ചു. 

കൂടുതൽ വിവരങ്ങൾക്കും മുൻ‌കൂർ ബുക്കിംഗിനും: 9188228226, 8281262626 ഈ നമ്പറുകളിൽ മാത്രമായിരിക്കും മുൻ‌കൂർ ബുക്കിംഗ് സേവനം ലഭ്യമാവുക. (സമയം രാവിലെ 08 മുതൽ ഉച്ചക്ക് 01 വരെ മാത്രം. ശ്രദ്ധിക്കുക : ആശുപത്രിയുടെ മറ്റു നമ്പറുകളിൽ ഈ സേവനം ലഭ്യമല്ല).