കോട്ടയം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന കോട്ടയം ജില്ലയിൽ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ രണ്ടാംഘട്ട ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ആരംഭിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോമിയോപ്പതിയുടെ ആഭിമുഖ്യത്തിൽ തുടക്കം കുറിച്ച കോവിഡ് പ്രതിരോധ മരുന്നിന്റെ വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി നിർവ്വഹിച്ചു. എലാ പഞ്ചായത്തുകളിലും ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ചെയ്യും. വൈസ് പ്രസിഡന്റ് റ്റി എസ് ശരത്ത്, ചെയർമാൻമാരായ പി. എസ്. പുഷ്പമണി, മഞ്ജു സുജിത്ത്, ജെസ്സി ഷാജൻ, മെമ്പർ കെ. വി. ബിന്ദു, സെക്രട്ടറി ഷിജു തോമസ്, ഹോമിയോ ആശുപത്രി സി എം ഒ ഡോ ചന്ദ്രശേഖർ, സൂപ്രണ്ട് ഡോ ഗീത കെ. ശ്രീനിവാസൻ തുടങ്ങിയവർ സംബന്ധിച്ചു. എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ അംഗൻവാടി പ്രവർത്തകരുടെയും ആശാ വർക്കർമാരുടെയും സഹകരണത്തോടെ എല്ലാ വീടുകളിലും പ്രതിരോധ മരുന്ന് എത്തിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
കോവിഡ്: രണ്ടാംഘട്ട ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ചു.
