പുതുപ്പള്ളി: ബംഗാളിലെ തൃണമൂൽ കോൺഗ്രസിൻ്റെ അക്രമങ്ങൾക്കെതിരെ ബിജെപി പ്രതിഷേധ ധർണ്ണ നടത്തി. രാജ്യവ്യാപകമായി പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കുന്നതിന് ഭാഗമായി ബിജെപി പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ അകലക്കുന്നത്ത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പ്രതിഷേധ ധർണ്ണ നടത്തി. ധർണ്ണ എൻ ഹരി ഉദ്ഘാടനം ചെയ്തു. ബിജെപി അകലക്കുന്നം പഞ്ചായത്ത് പ്രസിഡന്റ് ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പുതുപ്പള്ളി നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് മഞ്ജു പ്രദീപ്, സെക്രട്ടറി ഉണ്ണികൃഷ്ണൻ, പഞ്ചായത്ത് ജനറൽ സെക്രട്ടറി കണ്ണൻ,വൈസ് പ്രസിഡന്റ് രതീഷ്, ബൂത്ത് പ്രസിഡൻറ് പ്രദീപ് എന്നിവർ പങ്കെടുത്തു.
ബംഗാളിലെ തൃണമൂൽ കോൺഗ്രസിൻ്റെ അക്രമങ്ങൾക്കെതിരെ ബിജെപി പ്രതിഷേധ ധർണ്ണ നടത്തി.
