തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. മറ്റന്നാൾ മുതൽ മെയ് 16 വരെയാണ് സമ്പൂർണ്ണ അടച്ചിടൽ പ്രഖ്യാപിച്ചിരിക്കുന്നത്. മെയ് 8 നു രാവിലെ 6 മുതൽ 16 വരെയാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. 9 ദിവസം സംസ്ഥാനം പൂർണ്ണമായും അടച്ചിടും. അനാവശ്യമായി പുറത്തിറങ്ങിയാൽ കേസെടുക്കും. അവശ്യ സേവനങ്ങൾക്ക് മാത്രമാണ് അനുമതിയുള്ളത്. കോവിഡ് 19 രണ്ടാം തരംഗം ശക്തമായ പശ്ചാത്തലത്തിലാണ് തീരുമാനം എന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോക്ക് ഡൗൺ സംബന്ധിച്ചുള്ള സർക്കാർ ഉത്തരവ് ഉടൻ പുറത്തിറങ്ങും. അവശ്യ സാധനങ്ങൾ ലഭ്യമാക്കുന്ന സ്ഥാപനങ്ങൾക്ക് സമയം നിശ്ചയിച്ചേക്കും. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം.
സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.
