കോട്ടയം: കോട്ടയം ജില്ലയിലെ 2 മരണങ്ങൾ കൂടി ഇന്നലെ കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷമാണ് കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിലെ ആകെ കോവിഡ് മരണങ്ങൾ 300 കടന്നിരിക്കുകയാണ്. ജില്ലയിൽ ഇതുവരെ 305 കോവിഡ് മരങ്ങളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ജില്ലയിൽ ഈ മാസം ഇന്നലെ വരെ ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചത് 33 കോവിഡ് മരണങ്ങളാണ്. ഇത് കൂടാതെയുള്ള കോവിഡ് മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കും.
300 കടന്നു ജില്ലയിലെ കോവിഡ് മരണങ്ങൾ, ഇന്നലെ സ്ഥിരീകരിച്ചത് 2 മരണങ്ങൾ.
