എല്ലാ വിഭാഗം റേഷൻ കാർഡിനും മേയ് മാസത്തെ ഭക്ഷ്യ കിറ്റ് വിതരണം ആരംഭിച്ചു;ഭക്ഷ്യ പൊതുവിതരണ വകുപ്പ്.


തിരുവനന്തപുരം: എല്ലാ വിഭാഗം റേഷൻ കാർഡിനും മേയ് മാസത്തെ ഭക്ഷ്യ കിറ്റ് വിതരണം ആരംഭിച്ചതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. മേയ് മാസത്തെ ഭക്ഷ്യ കിറ്റ് വിതരണം എല്ലാ വിഭാഗം റേഷൻ കാർഡിനും ലഭ്യമാക്കത്തക്കവിധം ഇ-പോസ് മെഷീനിൽ സജ്ജമാക്കിയിട്ടുണ്ട്. എന്നാൽ അതാത് റേഷന്‍ കടകളിലെത്തുന്ന കിറ്റിന്റെ സ്റ്റോക്കിനനുസരിച്ചായിരിക്കും വിതരണം നടക്കുന്നത് എന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. അതോടൊപ്പം പ്രധാൻ മന്ത്രി ഗരീബ് കല്യാൺ അന്ന യോജന (PMGKAY) പദ്ധതി പ്രകാരം, AAY (മഞ്ഞ), PHH (പിങ്ക്) റേഷൻ കാർഡുകളിലെ ഓരോ അംഗത്തിനും 4 കിലോ അരിയും 1 കിലോ ഗോതമ്പും വീതം സൗജന്യമായി ഇന്ന് മുതൽ വിതരണം ചെയ്ത് തുടങ്ങുന്നതാണ് എന്നും വകുപ്പ് അറിയിച്ചു. 

മേയ് മാസ കിറ്റിലെ സാധനങ്ങൾ:

ചെറുപയർ - 500 ഗ്രാം 

ഉഴുന്ന്‌ - 500 ഗ്രാം 

തുവരപ്പരിപ്പ്‌ - 250 ഗ്രാം 

കടല - 250 ഗ്രാം 

പഞ്ചസാര – 1 കിലോഗ്രാം 

തേയില - 100 ഗ്രാം

മുളക് പൊടി – 100 ഗ്രാം 

മഞ്ഞൾ പൊടി – 100 ഗ്രാം 

വെളിച്ചെണ്ണ - അര ലിറ്റർ 

ആട്ട - 1 കിലോഗ്രാം 

ഉപ്പ് – 1 കിലോഗ്രാം