കോട്ടയം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന കോട്ടയം ജില്ലയിൽ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം ഒന്നരലക്ഷം കവിഞ്ഞു. ജില്ലയിൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചു ഒരു വർഷം പിന്നിടുമ്പോൾ ജില്ലയിൽ ഇന്നലെ വരെ രോഗബാധ സ്ഥിരീകരിച്ചത് 159686 പേർക്കാണ്. കോട്ടയം ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോഴും 20 ശതമാനത്തിനു മുകളിലാണ്. പ്രതിദിനം രോഗബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം ജില്ലയിൽ ഉയരുകയാണ്. ജില്ലയിൽ കോവിഡ് ബാധിച്ചു ചികിത്സയിലുള്ളത് 16232 പേരാണ്. ആകെ കോവിഡ് ബാധിച്ച 159686 പേരിൽ 142505 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 60121 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
കോവിഡ്: ഒന്നരലക്ഷം കവിഞ്ഞു ജില്ലയിലെ ആകെ കോവിഡ് ബാധിതർ,ചികിത്സയിലുള്ളത് 16232 പേർ.
