കോവിഡ്: കോട്ടയം ജില്ലയിൽ 21 വാർഡുകൾ കൂടി കണ്ടെയിന്മെന്റ് സോണുകളായി പ്രഖ്യാപിച്ചു.


കോട്ടയം: കോട്ടയം ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ കൂടുതലായി രോഗബാധകൾ സ്ഥിരീകരിക്കുന്ന മേഖലകൾ കണ്ടെയിന്മെന്റ് സോണുകളായി പ്രഖ്യാപിച്ചു ജില്ലാ കളക്ടർ എം അഞ്ജന ഉത്തരവിറക്കി. കണ്ടെയ്ന്‍മെന്റ് സോണുകളിലും അധികനിയന്ത്രണങ്ങള്‍ ബാധകമായിരിക്കും എന്ന് ജില്ലാ കളക്ടർ പറഞ്ഞു. 11 തദ്ദേശ സ്ഥാപനങ്ങളിലെ 21 വാര്‍ഡുകള്‍ ആണ് പുതുതായി കണ്ടെയിന്മെന്റ് സോണുകളായി പ്രഖ്യാപിച്ചത്. അതേസമയം 8 തദ്ദേശ സ്ഥാപനങ്ങളിലെ 15 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ പട്ടികയില്‍നിന്ന് ഒഴിവാക്കുകയും ചെയ്തു.

പുതിയതായി പ്രഖ്യാപിച്ച കണ്ടെയ്ന്‍മെന്റ് സോണുകള്‍:

പാലാ - 2,5

വൈക്കം - 17

തലയോലപ്പറമ്പ്-2,3,4,7,11, 12,14,15

കങ്ങഴ - 8

മേലുകാവ് - 6

കാഞ്ഞിരപ്പള്ളി - 4

പാറത്തോട് -2,9

കടനാട് - 4

കരൂർ-5

കൊഴുവനാൽ - 8

തീക്കോയി- 1,13

കണ്ടെയ്ന്‍മെന്റ് സോണ്‍ പട്ടികയില്‍നിന്ന് ഒഴിവാക്കിയ വാര്‍ഡുകള്‍:

വൈക്കം - 6, 15, 16

പാലാ- 9, 21

കടനാട് - 5, 7

മുത്തോലി - 3, 4, 6, 8

കൊഴുവനാൽ - 5

തീക്കോയി-2