സമ്പൂർണ്ണ ലോക്ക് ഡൗണിൽ വാഹനാപകടം,ചങ്ങനാശ്ശേരിയിൽ സ്കൂട്ടറും ജീപ്പും കൂട്ടിയിടിച്ച് വെരുർചിറ സ്വദേശിക്ക് ദാരുണാന്ത്യം.


ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയിൽ സ്കൂട്ടറും ജീപ്പും കൂട്ടിയിടിച്ച് വെരുർചിറ സ്വദേശിക്ക് ദാരുണാന്ത്യം. ചങ്ങനാശേരി മടുക്കുംമൂട് വെരുർചിറ ഇൻഡ്ട്രീയൽ നഗർ തുണ്ടിയിൽ വീട്ടീൽ കുര്യൻ തോമസ് (ജോപ്പൻ49) ആണ് മരിച്ചത്. ഇന്ന് രാത്രി എട്ടരയോടെ ചങ്ങനാശ്ശേരി നഗരത്തിലായിരുന്നു അപകടം ഉണ്ടായത്. ചങ്ങനാശേരിയിൽ നിന്നും വീട്ടിലേക്കു മടങ്ങുകയായിരുന്ന കുര്യൻ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും എതിർ ദിശയിലെത്തിയ ജീപ്പും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ചങ്ങനാശ്ശേരി സെൻട്രൽ ജംക്ഷനിൽ നിന്നും വാഴൂർ റോഡിലേക്ക് തിരിയവേ കോട്ടയത്തു നിന്നും തിരുവല്ല ഭാഗത്തേക്ക് പോകുകയായിരുന്ന ജീപ്പുമായാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ റോഡിലേയ്ക്ക് തലയിടിച്ചു വീണ കുര്യനെ സമയം സെൻട്രൽ ജംഗ്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ചേർന്ന് ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷക്കാനായില്ല. ലോക്ക് ഡൗണിൽ റോഡിൽ തിരക്ക് കുറവായതിനാൽ വാഹനം അമിത വേഗതയിലെത്തിയതാകാം അപകടകാരണമെന്നാണ് പോലീസ് നിഗമനം. മൃതദേഹം ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മൃതദേഹം കൊവിഡ് പരിശോധനയ്ക്കും പോസ്റ്റമോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഭാര്യ: തംബു കുര്യൻ.