തിരുവനന്തപുരം: കോട്ടയം ഉൾപ്പടെ 6 ജില്ലകളിൽ ഇന്നും നാളെയും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത ഉണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇടിമിന്നലോടു കൂടിയുള്ള ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കോട്ടയം,തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട,എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഐഡി മിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളത്.
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യുനമർദ്ധം തീവ്ര ന്യുനമർദ്ധമായി മാറിയെങ്കിലും കേരളത്തെ ബാധിക്കാനുള്ള സാധ്യത വിരളമാണെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
