ഈസ്റ്റർ ആഘോഷത്തിനൊരുങ്ങി ജില്ലയിൽ ദേവാലയങ്ങൾ.


കോട്ടയം: അമ്പതു നോമ്പിൽ ത്യാഗത്തിന്റെയും സഹനത്തിന്റെയും നോമ്പ് കാലത്തിനു ശേഷം ഈസ്റ്റർ ആഘോഷത്തിനൊരുങ്ങുകയാണ് ക്രൈസ്തവ വിശ്വാസികളും ദേവാലയങ്ങളും.

ദേവാലയങ്ങളിൽ ഈസ്റ്റർ തിരുക്കർമ്മങ്ങൾ ഇന്ന് രാത്രിയും നാളെ രാവിലെയുമായി നടക്കും. കോവിഡിനെ തുടർന്ന് കഴിഞ്ഞ വര്ഷം വിശ്വാസികളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള തിരുക്കർമ്മങ്ങൾ ഉണ്ടായിരുന്നില്ല. വിവിധ ദേവാലയങ്ങളിൽ കുടുംബക്കൂട്ടായ്മകളുടെ അടിസ്ഥാനത്തിൽ വിശുദ്ധ കുർബാനയ്ക്ക് സമയക്രമം നിശ്ചയിച്ചു നൽകിയിട്ടുണ്ട്. കോട്ടയം സെന്റ്.ജോസഫ് കത്തീഡ്രലിൽ ഇന്ന് വൈകിട്ട് 5:30 നു നടക്കുന്ന തിരുക്കർമ്മങ്ങളിൽ യാക്കോബായ സഭ കോട്ടയം ഭദ്രാസനാധിപൻ ഡോ.തോമസ് മാർ തിമോത്തിയോസ് മുഖ്യ കാർമ്മികത്വം വഹിക്കും.

പാലാ സെന്റ്.തോമസ് കത്തീഡ്രലിൽ നാളെ രാവിലെ 3 നു നടക്കുന്ന തിരുക്കർമ്മങ്ങൾക്ക് പാലാ രൂപതാ മെത്രാൻ മാർ ജോസഫ്  കല്ലറങ്ങാട്ട് കാർമ്മികത്വം വഹിക്കും. ചങ്ങനാശ്ശേരി സെന്റ്.മേരീസ് കത്തീഡ്രലിൽ അതിരൂപതാ മെത്രാൻ മാർ ജോസഫ് പെരുംതോട്ടം രാവിലെ 2:30 നു നടക്കുന്ന ചടങ്ങുകൾക്ക് കാർമികത്വം വഹിക്കും. കാഞ്ഞിരപ്പള്ളി സെന്റ്.ഡൊമിനിക്സ് കത്തീഡ്രലിൽ നാളെ രാവിലെ 2:45 നു നടക്കുന്ന തിരുക്കർമ്മങ്ങളിൽ മെത്രാൻ മാർ ജോസ് പുളിക്കൽ കാർമ്മികത്വം വഹിക്കും.