കോട്ടയം ജില്ലയിൽ അവശ്യ സേവന വിഭാഗങ്ങളിലെ 1511 പേര്‍ തപാല്‍ വോട്ടു ചെയ്തു.

കോട്ടയം :കോട്ടയം ജില്ലയിൽ അവശ്യ സേവന വിഭാഗങ്ങളില്‍പെട്ടവരുടെ തപാല്‍ വോട്ടിംഗ്  പൂർത്തിയായപ്പോൾ ജില്ലയിൽ 1511 പേര് വോട്ട്  ചെയ്തു.

മാർച്ച് 28 മുതൽ 30 വരെ നടന്ന വോട്ടെടുപ്പില്‍ ഒൻപതു നിയോജക മണ്ഡലങ്ങളിലായി 1511  പേരാണ്  തപാൽ വോട്ടു ചെയ്തത്. ഏറ്റവും കൂടുതൽ പേർ വോട്ടു ചെയ്തത് വൈക്കം നിയോജക മണ്ഡലത്തിലും  കുറവ് ചങ്ങനാശേരിയിലുമാണ്. 

വിവിധ മണ്ഡലങ്ങളില്‍ വോട്ടു ചെയ്തവരുടെ കണക്ക്:

പാലാ - 155

കടുത്തുരുത്തി - 159

വൈക്കം - 376

ഏറ്റുമാനൂർ - 182

കോട്ടയം - 150

പുതുപ്പള്ളി - 108

ചങ്ങനാശേരി - 90

കാഞ്ഞിരപ്പള്ളി - 165

പൂഞ്ഞാർ - 126