വർഗീയതയും വ്യക്തിഹത്യയും നുണപ്രചരണങ്ങളും മാറ്റി നിർത്തി നാടിൻ്റെ വികസനവും ക്ഷേമവും ചർച്ച ചെയ്യാൻ യുഡിഎഫും ബിജെപിയും തയ്യാറാകുമോ;പിണറായി വിജയൻ.


തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ അവസാന ഘട്ടത്തിൽ എത്തി നിൽക്കുന്ന ഈ സമയം ഇനിയെങ്കിലും വർഗീയതയും വ്യക്തിഹത്യയും നുണപ്രചരണങ്ങളും മാറ്റി നിർത്തി നാടിൻ്റെ വികസനവും ക്ഷേമവും ചർച്ച ചെയ്യാൻ യുഡിഎഫും ബിജെപിയും തയ്യാറാകുമോ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

കഴിഞ്ഞ 5 വർഷത്തെ എൽഡിഎഫ് സർക്കാരും അതിനു തൊട്ടു മുൻപുള്ള യുഡിഎഫ് സർക്കാരും നടത്തിയ വികസന - സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾ കണക്കുകൾ നിരത്തി കൃത്യമായ വസ്തുതകൾ മുന്നോട്ടു വച്ച് താരതമ്യം ചെയ്യാനുള്ള ധൈര്യം യുഡിഎഫിനുണ്ടോ എന്നും പിണറായി വിജയൻ ചോദിച്ചു.

ജനാധിപത്യ സംവിധാനത്തിനകത്ത് ജനങ്ങളോട് കാണിക്കേണ്ട ഉത്തരവാദിത്വം നിറവേറ്റാൻ ഇരു മുന്നണികളും ഈ വെല്ലുവിളി ഏറ്റെടുക്കുമോ എന്നും അദ്ദേഹം ചോദിച്ചു.