കടുത്തുരുത്തി: വികസനം സാധ്യമാക്കാൻ യുഡിഎഫ് അധികാരത്തിലെത്തണം എന്ന് രമേശ് പിഷാരടി.
കടുത്തുരുത്തി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി മോൻസ് ജോസഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംബന്ധിച്ച് കോതനല്ലൂരിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനകീയനായ നേതാവും കടുത്തുരുത്തി മണ്ഡലത്തിൽ നിരവധി വികസന പ്രവർത്തനങ്ങൾക്കും ജനങ്ങളുടെ ഏതു ആവശ്യത്തിനും കൂടെ നിൽക്കുകയും ചെയ്യുന്ന മോൻസ് ജോസഫിനെ തെരഞ്ഞെടുപ്പിൽ വിജയിപ്പിക്കണമെന്നും അദ്ദേഹം കോതനല്ലൂരിൽ പറഞ്ഞു.
