കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവരുടെ തപാൽ വോട്ടിംഗ് നാളെ മുതൽ ആരംഭിക്കും. നാളെ മുതൽ ഏപ്രിൽ 3 വരെ നടക്കും.
ഇതിനായി ഒൻപതു നിയോജക മണ്ഡലങ്ങളിലും പ്രത്യേക കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ഫോറം 12ല്‍ കൃത്യമായ രീതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ക്ക് രാവിലെ 9 മുതൽ 5 വരെ തിരിച്ചറിയൽ രേഖയുമായി ഈ കേന്ദ്രങ്ങളിലെത്തി വോട്ട് ചെയ്യാം. കേന്ദ്രങ്ങളുടെ പട്ടിക ചുവടെ. മണ്ഡലം, പോളിംഗ് സ്റ്റേഷന്‍ എന്ന ക്രമത്തില്‍.
പാലാ-കാര്‍മല്‍ പബ്ലിക് സ്‌കൂള്‍ പാലാ
കടുത്തുരുത്തി-സെന്‍റ് മേരീസ് ബോയ്‌സ് എല്‍.പി.എസ് കുറവിലങ്ങാട്
വൈക്കം-സത്യഗ്രഹ സ്മാരക ശ്രീനാരായണ എച്ച്.എസ്. എസ് വൈക്കം
ഏറ്റുമാനൂര്‍-സെന്‍റ് അലോഷ്യസ് എച്ച്.എസ്.എസ്. അതിരമ്പുഴ
കോട്ടയം-ബേക്കര്‍ മെമ്മോറിയല്‍ നഴ്സറി സ്കൂൾ, കോട്ടയം
പുതുപ്പള്ളി-പി.ടി.എം ഗവൺമെൻ്റ് എച്ച്.എസ്. വെള്ളൂര്‍ പാമ്പാടി
ചങ്ങനാശേരി-ഗവണ്‍മെന്‍റ് മുഹമ്മദന്‍സ് യു.പി.എസ് ചങ്ങനാശേരി
കാഞ്ഞിരപ്പള്ളി-ഗവണ്‍മെന്‍റ് ഹൈസ്‌കൂള്‍ വാഴൂര്‍
പൂഞ്ഞാര്‍-സെന്‍റ് ആന്റണീസ് പബ്ലിക് സ്‌കൂള്‍, ആനക്കല്ല്
