ജില്ലയിൽ വോട്ടര്‍ ബോധവത്കരണ പരിപാടികളുമായി സ്വീപ് വോളണ്ടിയര്‍മാർ.


കോട്ടയം: ജില്ലയിൽ വോട്ടര്‍ ബോധവത്കരണ പരിപാടികളുമായി സ്വീപ് വോളണ്ടിയര്‍മാർ സജീവം. സാക്ഷരതയിലെ നൂറു ശതമാനം വോട്ടിംഗിലും സ്വന്തമാക്കുന്നതിന് ലക്ഷ്യമിടുന്ന വോട്ടര്‍ ബോധവത്കരണ പരിപാടികളാണ് ജില്ലയിലൂടനീളം നടത്തുന്നത്.

ബോധവത്കരണ പരിപാടികളുടെ ഭാഗമായി കോട്ടയം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ വോളണ്ടിയര്‍മാര്‍ വോട്ടിംഗ് യന്ത്രം പരിചയപ്പെടുത്തുകയും പ്രചാരണ സ്റ്റിക്കറുകള്‍ ബസ്സുകളിൽ പതിക്കുകയും ചെയ്തു.