ഏറ്റുമാനൂർ :ഏറ്റുമാനൂരിന്റെ മണ്ണിൽ പോരാട്ടത്തിനൊരുങ്ങുന്ന ലതികാ സുഭാഷിന് പിന്തുണ പ്രഖ്യാപിച്ചു നിരവധി സംഘടനകൾ. ഏറ്റുമാനൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ലതികാ സുഭാഷിന് ഇതിനോടകം തന്നെ സ്ത്രീകളും യുവജനങ്ങളും മുതിർന്നവരുടേതുമുൾപ്പടെ പിന്തുണ ലഭിച്ചു കഴിഞ്ഞു.
വൺ ഇന്ത്യ വൺ പെൻഷൻ സംഘടനയും വിമൺ ഫോർ പൊളിറ്റിക്കൽ ജസ്റ്റിസ് സംഘടനയും കേരളാ വിശ്വകർമ്മ സഭയും ലതികാ സുഭാഷിന് പിന്തുണയുമായി പ്രവർത്തന പ്രചാരണ രംഗത്തു സജീവമാണ്. എനിക്ക് ഇത് വെറും പോരാട്ടമല്ല, ഏറെ ആദരിച്ചവരും ബഹുമാനിച്ചവരും സ്ത്രീ ആയതുമൂലം അവഗണിച്ചതിനെതിരെയുള്ള പ്രതിഷേധമാണ് എന്ന് ലതികാ സുഭാഷ് പറഞ്ഞു.
പരമാവധിയാളുകളെ നേരിൽക്കണ്ട് വോട്ടഭ്യർത്ഥിക്കുകയാണ് ലതികാ സുഭാഷ്. ഏറ്റുമാനൂരിന്റെ വിവിധ മേഖലകളിൽ സജീവമാണ് ലതികാ സുഭാഷ്. ഏറ്റുമാനൂരിന്റെ സമഗ്ര വികസനമാണ് തന്റെ ലക്ഷ്യമെന്നും പൊള്ളയായ വാഗ്ദാനങ്ങളിലല്ല ജനങ്ങളുടെ ആവശ്യങ്ങൾക്കൊപ്പം കൂടെ ഉണ്ടാകുമെന്നുള്ള ഉറപ്പാണ് താൻ നൽകുന്നത് എന്നും ലതികാ സുഭാഷ് പറഞ്ഞു.
