കോട്ടയം: മിമിക്രിക്കാരുടെ കോമഡി പ്രോഗ്രാമുകളിൽ സ്ഥിരം സാന്നിധ്യമാണ് നമ്മുടെ മുൻമുഖ്യമന്ത്രിയും പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞുമായ ഉമ്മൻ ചാണ്ടിയുടെ ശബ്ദവും രൂപവുമെല്ലാം. നിരവധിപ്പേരാണ് നിരവധി പരിപാടികളിലും വിവിധ വേദികളിലും ഉമ്മൻ ചാണ്ടിയുടെ സാന്നിധ്യത്തിലും അദ്ദേഹത്തെ അനുകരിച്ചിട്ടുള്ളത്.
ഇപ്പോൾ ഒരു കൊച്ചു കെട്ടിക്കുറുമ്പനാണ് ഉമ്മൻ ചാണ്ടിയെ അനുകരിച്ചു വൈറലായി മാറിയിരിക്കുന്നത്. ഉമ്മൻ ചാണ്ടി തന്നെയാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കുസൃതിക്കുട്ടന്റെ മുഖത്ത് തന്നെ അനുകരിക്കുമ്പോൾ ഉണ്ടാകുന്ന ഭാവ വ്യത്യാസങ്ങൾ കണ്ടു പൊട്ടിച്ചിരിക്കുയാണ് ഉമ്മൻ ചാണ്ടി.
ഉമ്മൻ ചാണ്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:
''പൊതുപ്രവർത്തകനെന്ന നിലയിൽ ഒത്തിരിപ്പേർ എന്നെ അനുകരിക്കാറുണ്ട്; വിമർശനാത്മകമായി അവതരിപ്പിക്കാറുമുണ്ട്...അതെല്ലാം ആസ്വദിച്ചതിനേക്കാൾ എത്രയോ മടങ്ങാണ് ഈ നിഷ്കളങ്കമായ പ്രകടനം..''