പാലാ: പാലാ നിയോജകമണ്ഡത്തിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പാലാ ബൈപ്പാസില്‍ ളാലം പള്ളിക്കു സമീപം ആരംഭിച്ച മാണി സി കാപ്പന്റെ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ ഉത്‌ഘാടനം ചെയ്തു. 54 വര്‍ഷത്തിനു ശേഷം പാലായിലെ ജനങ്ങൾ തന്നെ ഏൽപ്പിച്ച മണ്ഡലമാണിതെന്നും പാലായുടെ വികസനത്തിന് കരുത്തായി താൻ എന്നും ഉണ്ടാകുമെന്നും മാണി സി കാപ്പൻ പറഞ്ഞു.
പാലായുടെ തുടർന്നുള്ള വികസന പദ്ധതികൾക്കായി ഒരുമിച്ചു പ്രവർത്തിക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ പറഞ്ഞു. കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ ജോയി എബ്രാഹം, റോയി എലിപ്പുലിക്കാട്ട്, പ്രൊഫ സതീഷ് ചൊള്ളാനി, ജോർജ് പുളിങ്കാട്, അഡ്വ. സന്തോഷ് മണര്‍കാട്, അഡ്വ. ബിജു പുത്താനം, തോമസ് കല്ലാടൻ, ജോസ് പാറേക്കാട്ട്, ജോസ്മോൻ മുണ്ടയ്ക്കൽ, അനസ് കണ്ടത്തിൽ, ഷോജി ഗോപി, അഡ്വ ജോസഫ് കണ്ടത്തിൽ, ആർ സജീവ്, ജോഷി പുതുമന, സി.റ്റി. രാജന്‍, ജോയി സ്‌കറിയ, സാജു എം ഫിലിപ്പ്, പ്രകാശ് നീണ്ടൂര്‍, ആര്‍. പ്രേംജി, ടി.വി. ജോര്‍ജ്ജ്, എം പി കൃഷ്ണൻനായർ, ഡിജോ കാപ്പന്‍, അപ്പച്ചന്‍ ചെമ്പക്കുളം, ബീനാ രാധാകൃഷ്ണന്‍, ജ്യോതിലക്ഷ്മി ചക്കാലയ്ക്കല്‍, രാജലക്ഷ്മി തുടങ്ങിയവർ പ്രസംഗിച്ചു.