ഈരാറ്റുപേട്ട: പൂഞ്ഞാർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ടോമി കല്ലാനിയുടെ തെരഞ്ഞെടുപ്പ് പര്യടനം ഇന്ന് ഈരാറ്റുപേട്ട നഗരസഭയിൽ. കുരുത്തോല തിരുനാളായ ഇന്ന് രാവിലെ ഈരാറ്റുപേട്ട അരുവിത്തുറ സെന്റ്.ജോർജ് ദൈവാലയത്തിലെത്തി വിശുദ്ധ കുർബാനയിൽ പങ്കെടുത്ത ശേഷമാണ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ ആരംഭിച്ചത്.
ഈരാറ്റുപേട്ട നഗരസഭയുടെ വിവിധ മേഖലകളിൽ പര്യടനം നടത്തി വീടുകളിൽ നേരിട്ടെത്തി വോട്ടഭ്യർത്ഥിക്കും. ഭരണ മാറ്റത്തിന്റെ നാളുകളാണ് ഇനി വരാനിരിക്കുന്നത്. പൂഞ്ഞാറിൽ വികസനമെത്തിക്കാൻ ഒരു മാറ്റം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലത്തിൽ പ്രചാരണം മൂന്നാം ഘട്ടം പിന്നിട്ടതായി അദ്ദേഹം പറഞ്ഞു.
