പാമ്പാടി: എൽഡിഎഫും യുഡിഎഫും ജനങ്ങൾക്ക് നൽകുന്നത് പാലിക്കാനാകാത്ത വ്യാജ വാഗ്ദാനങ്ങൾ ആണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്.
പുതുപ്പള്ളി നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർഥി എൻ ഹരിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പാമ്പാടിയിൽ എത്തിയതായിരുന്നു കേന്ദ്രമന്ത്രി. എൻ ഹരിക്കൊപ്പം റോഡ് ഷോയിലും രാജ്‌നാഥ് സിംഗ് പങ്കെടുത്തു. ആലാംപള്ളിയിൽ നിന്നും ആരംഭിച്ച റോഡ് ഷോ പാമ്പാടിയിൽ സമാപിച്ചു. ആയിരക്കണക്കിന് പ്രവർത്തകർക്ക് ആവേശം പകർന്ന റോഡ് ഷോയായിരുന്നു പാമ്പാടിയിലേത്.
ശബരിമല വിഷയത്തിൽ നിയമ നിർമ്മാണം നടത്തുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത് ഭരണഘടനാ വിരുദ്ധവും രാജ്യത്തിന്റെ ഫെഡറൽ തത്വങ്ങൾക്കും എതിരാണെന്നും സർക്കാരിന്റെ നിലപാടി ദൗഭാഗ്യകരമാണെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് പറഞ്ഞു.
