വോട്ടർ ബോധവത്ക്കരണ പരിപാടി:കോട്ടയത്തു നടന്ന ഇരുചക്ര വാഹന റാലി ജില്ലാ കളക്ടർ ഫ്ലാഗ് ഓഫ് ചെയ്തു.


കോട്ടയം: വോട്ടർ ബോധവത്ക്കരണ പരിപാടി സ്വീപ്പിന്റെ ഭാഗമായി കോട്ടയം നഗരത്തിൽ നടത്തിയ ഇരുചക്ര വാഹന റാലി ജില്ലാ കളക്ടർ എം അഞ്ജന ഫ്ലാഗ് ഓഫ് ചെയ്തു.

തെരഞ്ഞെടുപ്പിൽ ജനപങ്കാളിത്തം പരമാവധി ഉറപ്പിക്കുന്നതിന് കോട്ടയം ജില്ലയില്‍  വൈവിധ്യമാര്‍ന്ന പരിപാടികളാണ് നടപ്പാക്കിവരുന്നത്. കളക്ട്രേറ്റ് വളപ്പിൽ നിന്നും ആരംഭിച്ച ഇരുചക്ര വാഹന റാലി നഗരം ചുറ്റി നാഗമ്പടം സ്റ്റേഡിയത്തിൽ സമാപിച്ചു. സ്വീപ് വോളണ്ടിയര്‍മാരും ഭിന്നശേഷി വോട്ടര്‍മാരുടെ പ്രതിനിധികളും ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുത്തു.