കോട്ടയം: കോട്ടയം ജില്ലയില്‍ തപാല്‍ വോട്ടിന് അര്‍ഹതയുള്ള ആബ്‌സെന്റീ വോട്ടര്‍മാര്‍ക്കുള്ള തപാല്‍ വോട്ടിംഗിന് ജില്ലയിൽ തുടക്കം കുറിച്ചു. പോളിംഗ് ബൂത്തില്‍ നേരിട്ട് ഹാജരാകാന്‍ കഴിയാത്ത ജില്ലയിലെ ആബ്സെന്‍റീ വോട്ടര്‍മാര്‍ക്കുള്ള തപാല്‍ വോട്ടിംഗിന് ആണ് ഇന്ന് ജില്ലയിൽ തുടക്കം കുറിച്ചിരിക്കുന്നത്.
കോട്ടയം എന്‍.എസ്.എസ് എല്‍.പി സ്കൂളില്‍ പോളിംഗ് ഉദ്യോഗസ്ഥരെ സന്ദർശിച്ചു ജില്ലാ കളക്ടർ എം അഞ്ജന ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. അവശ്യ സേവന വിഭാഗങ്ങളില്‍ പെട്ടവര്‍ ഒഴികെയുള്ളവര്‍ക്ക് വീടുകളില്‍വച്ചുതന്നെ തപാല്‍ വോട്ടു ചെയ്യാനാകും. ഇതിനായി പോളിംഗ് ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘങ്ങള്‍ ഇവരുടെ പക്കലെത്തും. അവശ്യ സേവന വിഭാഗങ്ങളിലുള്ളവര്‍ക്ക് ഓരോ മണ്ഡലത്തിലും സജ്ജമാക്കുന്ന കേന്ദ്രങ്ങളിലാണ് തപാല്‍ വോട്ടു ചെയ്യുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തുക.
