എരുമേലി: കളിചിരികൾ ബാക്കിയാക്കി നാടിനെ നൊമ്പരത്തിലാഴ്ത്തി ആറാം ക്ലാസുകാരി ആൽഫിയ(11)യുടെ വേർപാട്. എരുമേലി ശ്രീനിപുരം കാരയ്ക്കാട്ട് ഹാരീസ്-ജസീന ദമ്പതികളുടെ മകള്‍ അല്‍ഫിയയാണ് മരണപ്പെട്ടത്.
കഴിഞ്ഞ അഞ്ച് വര്‍ഷമായി പ്രമേഹ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന ആൽഫിയയ്ക്ക് വെള്ളിയാഴ്ച്ച രാത്രി വീട്ടിൽ വെച്ച് ഛര്‍ദി അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ മാതാപിതാക്കൾ ആൽഫിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രമേഹ രോഗത്തെ തുടർന്ന് കഴിഞ്ഞ അഞ്ചു വർഷമായി കോട്ടയം ഇഎസ്ഐ ആശുപത്രിയിലെ ചികിത്സയിലായിരുന്നു.
എരുമേലി സെന്റ്.തോമസ് ഹൈസ്‌കൂളിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥിനിയായിരുന്നു ആൽഫിയ. ഖബറടക്കം ശനിയാഴ്ച്ച എരുമേലി നൈനാര്‍ ജുമാ മസ്ജിദില്‍ നടത്തി.