മലയോര മേഖലകളിൽ സാന്നിധ്യമുറപ്പിച്ചു പി സി ജോർജ്.


മുണ്ടക്കയം: പൂഞ്ഞാർ നിയമസഭാ മണ്ഡലത്തിന്റെ മലയോര മേഖലകളിൽ സാന്നിധ്യമുറപ്പിച്ചു പി സി ജോർജ്. മലയോര മേഖലകളിലെ ആദ്യ ഘട്ട പര്യടനം പി സി ജോർജ് ഇന്ന് പൂർത്തിയാക്കി. വാഗമൺ കുരിശുമല ആശ്രമത്തിൽ നിന്നും ആരംഭിച്ച തെരഞ്ഞെടുപ്പ് പ്രചാരണം കോരുത്തോട്,മടുക്ക, പനക്കച്ചിറ മേഖലകളിൽ ഇന്ന് സജീവമായിരുന്നു.

സമ്മതിദായകരെ നേരിൽകണ്ട് വോട്ടഭ്യർത്ഥിക്കുകയും ആവശ്യങ്ങളും പരാതികളും കേട്ട് മനസ്സിലാക്കുകയും ചെയ്താണ് പ്രചാരണ പ്രവർത്തനങ്ങൾ മുൻപോട്ടു പോയത്. ശക്തമായ മത്‌സരം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നായ പൂഞ്ഞാറിൽ പി സി ജോർജ് പ്രചാരണ പ്രവർത്തനങ്ങളിൽ ഒരുപടി മുന്നിലാണ്. ജനപക്ഷം പ്രവർത്തകർ വാർഡുതല പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.